തിരുവനന്തപുരം: 2024-25 അദ്ധ്യയന വര്‍ഷത്തെ ബി. എസ്സി നഴ്സിംഗ് കോഴ്സിന് സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബര്‍ 4ന് എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വച്ച് രാവിലെ 10 മണിക്ക് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 മണിയ്ക്കകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ പ്രസ്തുത സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. മുന്‍ അലോട്ട്മെന്റുകളിലൂടെ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള എന്‍.ഒ.സി (നിരാക്ഷേപപത്രം) ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in ല്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദിഷ്ടഫീസ് ഒടുക്കണം. അലോട്ട്മെന്റിനുശേഷം കോഴ്സ്/കോളേജ് മാറ്റം അനുവദിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.
പ്രതികരിക്കാൻ ഇവിടെ എഴുതുക: