തിരുവനന്തപുരം: കൊങ്കണ്‍ മാര്‍ഗേണ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം വെളളിയാഴ്ച മുതലാണ് ട്രെയിനുകളുടെ സമയം മാറ്റിയത്.
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ പുതിയ സമയക്രമത്തില്‍ യാത്ര ആരംഭിച്ചു. ഈ ട്രെയിനിലെ യാത്രക്കാര്‍ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയില്‍ വേ അറിയിച്ചു.
തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങിയവയുടെ സമയം ക്രമം മാറി. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: