കോട്ടയം: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം പ്രഹസനമാക്കി സംസ്ഥാന സര്‍ക്കാര്‍. കേരളം സമ്പൂര്‍ണ്ണമാകും മുമ്പ് പ്രഖ്യാപനം നടത്താനുള്ള നീക്കമാണ് അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നത്. പ്രഖ്യാപനം നടത്തുക എന്നതില്‍ കവിഞ്ഞ് ആത്മാര്‍ത്ഥത ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇല്ലെന്ന് ഇതോടെ വ്യക്തമായി.10 ജില്ലകളിലും 300 ഓളം തദ്ദേശസ്ഥാപനങ്ങളിലും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത പശ്ചാത്തലത്തില്‍ തിരക്കിട്ട് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതോടെ പ്രഖ്യാപനം നീട്ടിവെക്കുകയായിരുന്നു.
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടന്നത് 737 തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് .എന്നാല്‍ ഇവിടങ്ങളില്‍ പലയിടത്തും വേണ്ടത്ര മുന്നൊരുക്കങ്ങളോ പരിശീലനമോ നടത്താതെയാണ് പ്രഖ്യാപനം ഉണ്ടായത് എന്ന് ആക്ഷേപം നിലനില്ക്കുന്നു. പത്തനംതിട്ട. എറണാകുളം, കോഴിക്കോട് എന്നിവയാണ് പേരിന് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്തിയ ജില്ലകള്‍ .10 ജില്ലകള്‍ ഒരുക്കങ്ങളില്‍ പൂര്‍ത്തിയാകാതെ പ്രഖ്യാപനം നടത്താതെ കിടക്കുന്നു. കേരളപ്പിറവി ദിനത്തില്‍ തന്നെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പ്രഖ്യാപനം നടത്തണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇത് ശരിയല്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.
കമ്പ്യൂട്ടറിനെ പോലും എതിര്‍ത്ത് തോല്‍പ്പിക്കാന്‍ വന്‍ പ്രക്ഷോഭം നടത്തിയ ഇടതുപക്ഷം ഇന്ന് രാജ്യമെമ്പാടും ഡിജിറ്റല്‍ സാക്ഷരതയില്‍ സംഭവിച്ച കുതിപ്പ് അംഗീകരിക്കാന്‍ തയ്യാറെടുക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: