തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യു മന്ത്രി കെ രാജന് മുഖ്യമന്ത്രിക്ക് കൈമാറി.
ചേമ്പറില്‍ എത്തി തെറ്റ് പറ്റി എന്ന് നവീന്‍ ബാബു പറഞ്ഞു എന്ന കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉപ്പെടുത്തിയിട്ടുണ്ട്. കളക്ടര്‍ നല്കിയ വിശദീകരണ കുറിപ്പിലാണ് ഈ പരാമര്‍ശമുള്ളത്.
എന്താണ് എഡിഎം ഉദ്ദേശിച്ചതെന്ന കാര്യത്തില്‍ വ്യക്തത ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ തേടിയിട്ടില്ല .കളക്ടറും അതേ കുറിച്ച് വിശദീകരിച്ചിട്ടില്ല എന്നാണ് വിവരം. നവീന്‍ ബാബുവിന്റെ കുടുംബം ഉന്നയിച്ച ആരോപണം ഉള്‍പ്പെടെ എല്ലാം പരിശോധനയ്ക്ക് വിധേയമാകട്ടെ എന്നും ആവശ്യമെങ്കില്‍ പൊലീസ് അന്വേഷണം നടക്കട്ടെ എന്നുമാണ് കളക്ടറുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: