തിരുവനന്തപുരം: കേന്ദ്രയുവജനകാര്യ കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാശ്മീര്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബര്‍ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിന് വൈകിട്ട് 4.30ന് നാലാഞ്ചിറ ഗിരിദീപം കണ്വന്ഷന് സെന്ററില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും.
ശശിതരൂര്‍ എംപി അധ്യക്ഷത വഹിക്കും. നെഹ്റു യുവകേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, ജില്ലാ യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് കാശ്മീരീലെയും കേരളത്തിലെയും കലാപരിപാടികള്‍ വേദിയില്‍ അവതരിപ്പിക്കും. കാശ്മീരില്‍ നിന്നും 130 യുവതീ യുവാക്കളാണ് മേരാ യുവഭാരതിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തുന്നത്.
നവംബര്‍ 2ന് രാവിലെ 10ന് കാശ്മീരി ഉല്പന്നങ്ങളുടെ പ്രദര്‍ശനം മുന്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയും. സെന്‍ട്രല്‍ കമ്യൂണിക്കേഷന്‍ ബ്യൂറോ ഡയറക്ടര്‍ വി. പാര്‍വതി സംസാരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. ആര്‍സു, ഡോ. രഘു, ഡോ. ഗോപകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
കാശ്മീരി പ്രതിനിധികള്‍ കേരള നിയമസഭ, ദൂരദര്ശന് കേന്ദ്രം, വിക്രംസാരാഭായ് സ്പേസ് സെന്റര്‍ തുമ്പ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മീഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം തുടങ്ങിയ ക്യാമ്പയിന് പ്രവര്‍ത്തനങ്ങളിലും യുവജനങ്ങള്‍ പങ്കാളികളാകും. നവംബര്‍ 7ന് സംഘം തിരിച്ചുപോകും. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാര്‍ന്ന സംസ്കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് പഠിക്കാനുമാണ് നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: