ഒട്ടാവ: കാനഡയിലെ പാര്‍ലമെന്റ് ഹില്ലില്‍ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങള്‍ റദ്ദാക്കി. കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയറി പൊയിലിവറാണ് തീരുമാനത്തിന് പിന്നില്‍. ബുധനാഴ്ച കണ്‍സര്‍വേറ്റീവ് എംപി ടോഡ് ഡോഹെര്‍ട്ടി ആതിഥേയത്വം വഹിക്കാനിരുന്ന ആഘോഷ പരിപാടികളാണ് ഒഴിവാക്കിയത്. ദീപാവലി ആഘോഷം റദ്ദാക്കിയതിനെക്കുറിച്ച് പരിപാടിയുടെ സംഘാടകരായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കാനഡയ്ക്ക് (ഒഎഫ്ഐസി) വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.
സംഭവത്തില്‍ ദ ഹിന്ദു ഫോറം പ്രതിഷേധം രേഖപ്പെടുത്തി. കാനഡയുടെ സാംസ്കാരിക ഘടനയില്‍ ആഴത്തില്‍ വേരോടിയ ഒരു സമൂഹത്തെ ബഹിഷ്കരിക്കുന്ന സന്ദേശമാണ് ദീപാവലി ആഘോഷങ്ങള്‍ റദ്ദാക്കിയ നടപടി നല്‍കുന്നത്. ദീപങ്ങളുടെ, ഐക്യത്തിന്റെ പ്രതീകമായ ദീപാവലി ലോകം മുഴുവന്‍ ആഘോഷിക്കുന്നു.
ലോക നേതാക്കള്‍ ആശംസകളറിയിക്കുന്നു. എന്നിട്ടും പിയറി പൊയിലിവര്‍ കാനഡയിലെ ഹിന്ദു, സിഖ്, ജൈന, ബുദ്ധ വിഭാഗങ്ങളോടെ അവഗണന കാണിക്കുന്നു. ഇതൊരു രാഷ്ട്രീയ പ്രേരിത തീരുമാനമാണെന്നും ഹിന്ദു ഫോറം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: