ലക്നൗ : സൂര്യൻ അസ്തമിക്കാതെ രാം നഗരി . വനവാസം കഴിഞ്ഞ് മടങ്ങിയെത്തുന്ന് ശ്രീരാമദേവനെ സ്വീകരിക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു . സരയൂ നദീതീരത്ത് 1,121 പേർ ഒരുമിച്ച് ചേർന്നുള്ള മഹാആരതിയാണ് ഇന്ന് നടന്നത് . മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരടക്കം ഈ നിമിഷത്തിന് സാക്ഷികളായി.
എട്ടാമത് ദീപോത്സവം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ രേഖപ്പെടുത്തുന്നതിനായി കൺസൾട്ടൻ്റ് നിശ്ചൽ ബറോട്ടിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം കഴിഞ്ഞ ചൊവ്വാഴ്ച തന്നെ എത്തിയിരുന്നു . ഇന്ന്, 55 ഘാട്ടുകളിൽ ഈ വിളക്കുകൾ തെളിഞ്ഞതോടെയാണ് റെക്കോർഡും സ്വന്തമായത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: