തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. സ്ട്രേ വേക്കന്‍സി അലോട്ട്മെന്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്മെന്റ് ലഭിച്ച കോഴ്സ്/കോളേജില്‍ നവംബര്‍ 5 വൈകുന്നേരം നാലു മണിക്ക് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടണം. നിശ്ചിത സമയത്തിനുള്ളില്‍ കോളേജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2525300
പ്രതികരിക്കാൻ ഇവിടെ എഴുതുക: