കോട്ടയം: സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ നടത്തിയ യാത്രയയപ്പ് പരിപാടിയില്‍ ദിവ്യയുടെ പ്രസംഗം പ്രാദേശിക ചാനല്‍ ചിത്രീകരിച്ചത് മനപ്പൂര്‍വമാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഇത് ഒഴിവാക്കാന്‍ കളക്ടര്‍ക്ക് ഇടപെടാമായിരുന്നു. ദൃശ്യങ്ങള്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് ഇടയില്‍ പ്രചരിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനും ശ്രമം നടന്നുവെന്നും നവീനെ ഏറ്റവും അധികം തളര്‍ത്തിയത് ഇതാണെന്നും അവര്‍ പറയുന്നു.
തെളിവ് നശിപ്പിക്കാന്‍ ആദ്യമേ ശ്രമം ഉണ്ടായിരുന്നുവെന്ന് നവീന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. നവീന്‍ ബാബുവിന്റെ മരണവിവരം അറിഞ്ഞ സമയം മുതല്‍ തെളിവ് നശിപ്പിക്കാന്‍ പോലീസ് തുടര്‍ച്ചയായി ശ്രമിച്ചു. പോലീസ് എത്തിയശേഷം ജനപ്രതിനിധികളെയോ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയോ മാധ്യമപ്രവര്‍ത്തകരേയോ ആ പരിസരത്തേയ്ക്ക് കടത്തിവിട്ടില്ല. മഹസര്‍ തയ്യാറാക്കുമ്പോള്‍ സാക്ഷികള്‍ ഉണ്ടാകണമെന്ന വ്യവസ്ഥ പോലും പാലിക്കാതെയായിരുന്നു പോലീസ് പെരുമാറിയത് . ആത്മഹത്യാക്കുറിപ്പ് കണ്ടു കിട്ടാത്തതും ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും കുടുംബത്തിന്റെ അസാന്നിധ്യത്തില്‍ തിരക്കിട്ട് പൂര്‍ത്തിയാക്കിയതും പോലീസിന്റെ കള്ളക്കളിയായി ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: