തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. ബാലകൃഷ്ണന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്. പ്രദീപ് എന്നിവര്‍ക്ക് പുറമേ മൂന്ന് സ്വതന്ത്രരും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറുമാണ് മത്സരരംഗത്ത് ഉള്ളത്.
എഐസിസി അംഗമായ സുധീര്‍ പി.വി.അന്‍വറിന്റെ പുതിയ പാര്‍ട്ടി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ പേരിലാണ് മത്സരിക്കുന്നത്. സുധീറിനെതിരെ കോണ്‍ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ആകെ ഒന്‍പത് നാമനിര്‍ദ്ദേശപത്രികകളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിച്ചു. എല്‍ഡിഎഫ് ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന സുനിത, എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ത്ഥിയായിരുന്ന എം.എ. രാജു എന്നിവരുടെ പത്രികകളാണ് പിന്‍വലിച്ചത്. നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: