മാഞ്ചസ്റ്റര്‍: ഞായറാഴ്ച്ചത്തെ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനോട് കൂടി പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശലീക സ്ഥാനത്ത് നിന്ന് എറിക് ടെന്‍ഹാഗിനെ പുറത്താക്കി. സീസണില്‍ ക്ലബ്ബ് തുടര്‍ന്നുകൊണ്ടിരിക്കുന്ന ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.
2022ലാണ് ടെന്‍ഹാഗ് ക്ലബ്ബുമായി കൈകോര്‍ക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിന്റെ പ്രകടനം മങ്ങിയും തെളിഞ്ഞും നിലനിന്നു. ടെന്‍ഹാഗിന് കീഴില്‍ ടീം 2023 കരബോവോ കപ്പിലും 2024 എഫ് എ കപ്പിലും നേട്ടം കൊയ്തു. ഈ സീസണിലേക്ക് വരുമ്പോള്‍ പ്രകടനം വല്ലാതെ താഴേക്ക് പോയി. പ്രീമിയര്‍ ലീഗില്‍ മുമ്പ് പലതവണ ജേതാക്കളായിട്ടുള്ള യുണൈറ്റഡ് ഒമ്പത് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 14-ാം സ്ഥാനത്താണ്. ടെന്‍ഹാഗ് പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ മറ്റൊരു ഡച്ചുകാരന് റൂഡ് വാന്‍ നിസ്റ്റല്‍റൂയിയെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: