കോട്ടയം: ചങ്ങനാശ്ശേരി താലൂക്കിലെ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട വിരലടയാളം പതിയാത്ത അംഗങ്ങളുടെ ഐറിസ് സ്കാനര്‍ (കണ്ണടയാളം)ഉപയോഗിച്ച് നടത്തുന്ന മസ്റ്ററിങ്ങിനായുള്ള ക്യാമ്പുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ തുടങ്ങി. രാവിലെ 10.00 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്യാമ്പുകള്‍.
ക്യാമ്പുകള്‍ നടക്കുന്ന സ്ഥലവും തിയതിയും: ഒക്ടോബര്‍ 30: കങ്ങഴ ഗ്രാമപഞ്ചായത്ത്: പത്തനാട് ദേവസ്വം ബോര്‍ഡിന് എതിര്‍വശത്തുള്ള വേട്ടമല ബില്‍ഡിംഗ്. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്: തൃക്കൊടിത്താനം പഞ്ചായത്ത് ബില്‍ഡിംഗ്
നവംബര്‍ 01: ചങ്ങനാശ്ശേരി നഗരസഭ – റെയില്‍വേ സ്റ്റേഷന് സമീപം സെന്റ് ആന്‍സ് സ്കൂളിന് പിന്‍വശത്തുള്ള 27-ാം നമ്പര്‍ റേഷന്‍ ഡിപ്പോ, വാകത്താനം ഗ്രാമപഞ്ചായത്ത് – വാകത്താനം ഗ്രാമപഞ്ചായത്ത് ഹാള്‍
നവംബര്‍ 02: വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്: കൂനന്താനം നാല്പതാം നമ്പര്‍ റേഷന്‍ ഡിപ്പോയ്ക്ക് സമീപമുള്ള ടാഗോര്‍ സ്മാരക ഗ്രന്ഥശാല, കുറിച്ചി ഗ്രാമപഞ്ചായത്ത്: കുറിച്ചി ഔട്ട് പോസ്റ്റിന് സമീപമുള്ള 81-ാം നമ്പര്‍ റേഷന്‍ ഡിപ്പോ
നവംബര്‍ 04:കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത്: കാര്‍ത്തിക ഓഡിറ്റോറിയം, നെത്തല്ലൂര്‍
നവംബര്‍ 05:ചങ്ങനാശേരി റവന്യൂ ടവറിലെ ഗ്രൗണ്ട് ഫ്ളോര്‍ ( അതത് ഗ്രാമപഞ്ചായത്തുകളില്‍ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെയെത്തി മസ്റ്ററിങ് ചെയ്യാം.)
മസ്റ്ററിംഗിനായി എത്തുന്നവര്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കൊണ്ട് വരണം. കിടപ്പ് രോഗികളെ സംബന്ധിച്ചുള്ള വിവരം തൊട്ടടുത്തുള്ള റേഷന്‍ ഡിപ്പോയില്‍ അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: