ന്യൂഡൽഹി : ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അരുണാചൽ പ്രദേശിലെ തവാങ്ങിലാകും രാജ്നാഥ് സിംഗിന്റെ ദീപാവലി ആഘോഷം .
ഇതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ആർമി, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (എസ്എസ്ബി) എന്നിവയുൾപ്പെടെയുള്ള സൈനികവിഭാഗങ്ങൾ തവാങിലുണ്ട്. ഒക്ടോബർ 30-ന് ഇന്ത്യൻ വ്യോമസേന – ഉത്തരാഖണ്ഡ് യുദ്ധ സ്മാരക കാർ റാലിയുടെ ഫ്ലാഗ്-ഇൻ ചടങ്ങും നടക്കും . മാത്രമല്ല പ്രതിരോധ മന്ത്രി ഓം പർവ്വതം സന്ദർശിക്കുമെന്നും സൂചനയുണ്ട്.
തവാങ് മലമുകളിലെ ആധിപത്യമാണ് ഈ സെക്ടറിലെ ഇന്ത്യന്‍ സൈന്യത്തിന് മുന്‍തൂക്കം നല്‍കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം ചൈനീസ് നീക്കങ്ങളെ ഏറെ ദൂരത്തുനിന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു.ടിബറ്റന്‍ ബുദ്ധമതക്കാരുടെ ആത്മീയകേന്ദ്രമാണ് തവാങ്. ആറാം ദലൈലാമയുടെ ജന്മദേശമായി അറിയപ്പെടുന്ന ഇവിടം ടിബറ്റിന് കീഴിലാണെന്നാണ് ചൈനീസ് നിലപാട്. ചൈനയില്‍ നിന്ന് ഭൂട്ടാനെ സംരക്ഷിച്ചു നിര്‍ത്തുന്ന തന്ത്രപ്രധാന സൈനിക കേന്ദ്രമായാണ് ഇന്ത്യ തവാങ്ങിനെ കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: