പാലക്കാട്: പാലക്കാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചതെന്നും എന്നാല്‍ എതിരാളികള്‍ അതിനെ തകര്‍ക്കാന്‍ ഒന്നിക്കുകയായിരുന്നുവെന്നും മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു.
പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാടിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നുണ്ടായിരുന്നു. സമഗ്രവികസനത്തിനായി മാസ്റ്റര്‍ പ്ലാനും തയ്യാറാക്കിയിരുന്നു. കൃഷ്ണകുമാര്‍ വിജയിച്ചാല്‍ ഈ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരം കണ്ടെത്തും. ഭാരതപ്പുഴയെ സംരക്ഷിച്ചാല്‍ മാത്രമേ ജലദൗര്‍ലഭ്യത്തിന് പരിഹാരമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി വിശദമായ രൂപരേഖ തയാറാക്കി നല്‍കിയിട്ടുണ്ടെന്നും ഇ. ശ്രീധരന് വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്ത് കൃത്യമായി ലഭിക്കണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ പരാജയപ്പെട്ടത് എങ്ങിനെയാണെന്ന് ഏവര്‍ക്കും അറിയാം. സി. കൃഷ്ണകുമാര്‍ വലിയ മാര്‍ജിനില്‍ വിജയിക്കുമെന്നും ഇ. ശ്രീധരന് പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് അധ്യക്ഷതവഹിച്ചു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി, വൈസ് പ്രസിഡന്റ് എ.എന്‍. അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. രഘു, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ദേശീയസമിതി അംഗങ്ങളായ എന്‍. ശിവരാജന്, വി. രാമന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭാ സുരേന്ദ്രന്, എ.എന്‍. രാധാകൃഷ്ണന്, മേജര്‍ രവി, പി. രഘുനാഥ്, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, സംസ്ഥാന ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി രേണു സുരേഷ്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാര്‍ കുരുവിള മാത്യൂസ്, എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, എല്‍ജെപി ജില്ലാ ജന.സെക്രട്ടറി സനൂപ് കൃഷ്ണ, ശിവസേന ജില്ലാ പ്രസി: ബോസ് തേങ്കുറിശ്ശി, ജെകെസി ജില്ലാ പ്രസി: കെ. ഉണ്ണികൃഷ്ണന്, കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി സന്തോഷ് കാളിയത്ത്, ബിജെപി ജില്ലാ ജന.സെക്രട്ടറിമാരായ പി.
വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: