അമരാവതി: വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ തിരുപ്പതിയിലെ ഇസ്കോണ്‍ ക്ഷേത്രത്തിനും വ്യാജബോംബ് ഭീഷണി. ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ ക്ഷേത്ര ഭരണ സമിതി പോലീസില്‍ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡും സ്നിഫര്‍ നായ്ക്കളുമെത്തി ക്ഷേത്രത്തിലും പരിസരത്തും പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഭീകരര്‍ ക്ഷേത്രം തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തിരുപ്പതിയിലെ വിവിധയിടങ്ങളിലായി നാല് തവണ ഭീഷണി സന്ദേശം ലഭിച്ചു. ഇതാദ്യമായാണ് ഇവിടെ ഒരു ക്ഷേത്രത്തിന് ഭീഷണി സന്ദേശം ലഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്ക് സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസെത്തി ആളുകളെ ഒഴിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: