റോഹ്തക് ; ഹരിയാനയിൽ പാസഞ്ചർ ട്രെയിനിൽ പൊട്ടിത്തെറി . ബോഗിക്ക് തീപിടിച്ച് നാല് യാത്രക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റു. റെയിൽവേ പോലീസും ലോക്കൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.യാത്രക്കാരിയുടെ ബാഗിൽ ഉണ്ടായിരുന്ന സൾഫർ പൊട്ടാഷ് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
റോഹ്തക് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4.20ഓടെയാണ് പാസഞ്ചർ ട്രെയിൻ ഡൽഹിയിലേക്ക് പുറപ്പെട്ടത്. ട്രെയിൻ സാംപ്ല സ്റ്റേഷൻ പിന്നിട്ട് അൽപം മുന്നിലെത്തിയപ്പോഴാണ് പെട്ടെന്ന് ബോഗിയിൽ സ്ഫോടനം ഉണ്ടായത് .
സ്ഫോടനത്തെ തുടർന്ന് ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. ട്രെയിനിൽ സ്ഫോടനം നടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സാംപ്ല പോലീസും സ്ഥലത്തെത്തി , പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ റോഹ്തക്കിൽ നിന്നുള്ള ആർപിഎഫ് സംഘവും സ്ഥലത്തെത്തി യാത്രക്കാരെ ചോദ്യം ചെയ്തു.
പോളിത്തീൻ ബാഗിൽ വൻതോതിൽ സൾഫർ പൊട്ടാഷുമായി യാത്ര ചെയ്യുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് സൂചന . അല്പനേരത്തിനുള്ളിൽ ബോഗിയിലെ തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: