ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകാര്‍ പ്രായാധിക്യമുള്ള പെന്‍ഷന്‍കാരെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാമെന്നുപറഞ്ഞ് പെന്ഷന് അക്കൗണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞാണ് പെന്‍ഷകാരെ കബളിപ്പിച്ച് പണം തട്ടുന്നത്.
തട്ടിപ്പുകാര്‍ പെന്‍ഷനര്‍ നമ്പറിനും പെന്ഷന് പേയ്മെന്റ് ഓര്‍ഡര്‍ നമ്പറിനുമൊപ്പം ബാങ്ക് അക്കൗണ്ട് നമ്പറും ചോദിച്ചുമനസിലാക്കുകയും തുടര്‍ന്ന് ഡാറ്റ പരിശോധിച്ചുറപ്പിക്കുന്നതിനെന്ന പേരില്‍ പെന്ഷനറോട് ഒടിപി ആവശ്യപ്പെടുകയുമാണ്. ഒടിപി ഷെയര്‍ ചെയ്താലുടന്‍, സൈബര്‍ കുറ്റവാളികള്‍ പെന്‍ഷന്‍കാരന്റെ ബാങ്ക് അക്കൗണ്ടില്‍ കടന്ന് പണം തട്ടിയെടുക്കും. ഈ പണം വ്യാജ അക്കൗണ്ടുകളിലേക്ക് ഉടന്‍ മാറ്റുകയും ചെയ്യും.
പെന്ഷന് ഓഫീസില്‍ നിന്ന് ആരും സ്വകാര്യ വിവരങ്ങള്‍ ഫോണില്‍ ചോദിക്കില്ലെന്നും ഇത്തരത്തില്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്നുമാണ് അധികൃതരുടെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: