ആലപ്പുഴ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് ഒറ്റപ്പൈപ്പ് ഇരിപ്പിടത്തില്‍ നിന്ന് മാറ്റം. സ്റ്റീല്‍ പൈപ്പില്‍ നിന്നും മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കൊടുങ്ങല്ലുര്‍ സ്വദേശിയും കൊടുങ്ങല്ലൂര്‍ സ്വദേശിയും ആപ്ലിക്കന്റ്സ് ആന്‍ഡ് കണ്‍സ്യൂമേഴ്സ് ഫോറത്തിന്റെ സെക്രട്ടറിയുമായ സി.എസ്. തിലകന് അയച്ച പരാതിക്ക് പിന്നാലെയാണ് നടപടി. ലക്ഷക്കണക്കിന് രൂപ വിനിയോ?ഗിച്ചാണ് എംഎല്‍എമാരും എംപിമാരും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായാണ് സിമന്റ് ബൈഞ്ചിന് പകരം സ്റ്റീല്‍ പൈപ്പ് എത്തിയത്. താഴേക്ക് വഴുതി വീഴുമോ എന്ന് പേടിച്ച് കൊണ്ടാണ് വയോധികരടക്കം പൈപ്പില്‍ ഇരിക്കുന്നത്. പോളിസ്റ്റര്‍ വസ്ത്രമാണ് ധരിച്ചതെങ്കില്‍ വീഴ്ച ഉറപ്പ്. മണിക്കൂറുകള്‍ നിന്നാലും ഇതില്‍ ഇരിക്കാന്‍ ആരും നോക്കാറില്ല. പിന്നീട് ഇത് ട്രോളുകളുടെ ഇടയില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: