റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജാർഖണ്ഡ് കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡൻ്റ് മനാഷ് സിൻഹ തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജാർഖണ്ഡ് ബിജെപി വർക്കിംഗ് പ്രസിഡൻ്റ് രവീന്ദ്ര റായിയും ബിജെപിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് സഹ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും ചേർന്ന് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
താൻ കഴിഞ്ഞ 27 വർഷമായി കോൺഗ്രസ് പാർട്ടിയെ സേവിക്കുകയും വ്യത്യസ്ത പദവികൾ വഹിക്കുകയും ചെയ്തു. പക്ഷേ പാർട്ടിയിൽ അർപ്പണബോധമുള്ള പ്രവർത്തകരെ ബഹുമാനിക്കുന്നില്ല. അതിനാൽ താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചുവെന്ന് സിൻഹ പറഞ്ഞു. കോൺഗ്രസിനെതിരെ കനത്ത തുറന്ന് പറച്ചിലാണ് സിൻഹ നടത്തിയത്.
അതേ സമയം പാർട്ടിക്ക് വേണ്ടി ജീവിതം സമർപ്പിച്ച പ്രവർത്തകർക്ക് കോൺഗ്രസിൽ പ്രാധാന്യമില്ലെന്ന് അസം മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസ് പാർട്ടിയിലെ തിരഞ്ഞെടുപ്പ് ടിക്കറ്റുകൾ മൂന്ന് മാനദണ്ഡങ്ങളിലാണ് നൽകിയിരിക്കുന്നതെന്ന് ശർമ്മ പറഞ്ഞു.
ആദ്യം പാർട്ടിക്ക് ഫണ്ട് വാഗ്ദാനം ചെയ്യുക, രണ്ടാമത്തേത് എംഎൽഎ, എംപി അല്ലെങ്കിൽ മന്ത്രിയുടെ പ്രശസ്ത കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, മൂന്നാമത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുക. ഈ മൂന്ന് കാര്യങ്ങളും ചെയ്യുന്നവരെ പാർട്ടി അംഗീകരിക്കും അവർക്ക് സീറ്റ് നൽകുമെന്നും ശർമ്മ കുറ്റപ്പെടുത്തി.
അതേ സമയം ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനും സിൻഹയുടെ അനുഭവപരിചയം സംസ്ഥാനതലത്തിൽ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ജാർഖണ്ഡ് ചീഫ് ഇലക്ടറൽ ഓഫീസറെ (സിഇഒ) നീക്കം ചെയ്യണമെന്ന ജെഎംഎമ്മിന്റെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു ഭരണകക്ഷി ഒരു ഉദ്യോഗസ്ഥനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഇതാദ്യമായിരിക്കുമെന്ന് ശർമ്മ പറഞ്ഞു.
ഭരിക്കുന്ന സർക്കാരാണ് ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തെ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നത് എന്ത് വിരോധാഭാസമാണെന്നും അദ്ദേഹം ചോദിച്ചു. 81 അംഗ ജാർഖണ്ഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 13, നവംബർ 20 തീയതികളിലാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: