വഡോദര : പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും തിങ്കളാഴ്ച രാവിലെ ഗുജറാത്തിലെ വഡോദര നഗരത്തിൽ റോഡ്‌ഷോ നടത്തി. ഇരുവരും തുറന്ന ജീപ്പിൽ യാത്ര ചെയ്യുകയും വഴിയുടെ ഇരുവശങ്ങളിലും നിൽക്കുന്നവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.
വിമാനത്താവളം മുതൽ നഗരത്തിലെ ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലാണ് ഇരു നേതാക്കളും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തത്. റോഡ് ഷോയ്‌ക്കിടെ ഇന്ത്യയുടെ സമ്പന്നമായ സംസ്കാരം പ്രദർശിപ്പിക്കുന്ന വിവിധ കലാകാരന്മാരുടെ പ്രകടനങ്ങളും ഇരു നേതാക്കൾക്കും വേണ്ടി അറങ്ങേറി.
അതേ സമയം ലക്ഷ്മി വിലാസ് പാലസിൽ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് മുമ്പ് ഇരു നേതാക്കളും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കോംപ്ലക്സ് സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ ഭാഗമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് കോംപ്ലക്സ്.
ഇവിടെ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള സമുച്ചയമുണ്ട്. ഒരു കരാറിന്റെ ഭാഗമായി 40 വിമാനങ്ങൾ ഇവിടെ നിർമ്മിക്കും. ഈ സൗകര്യം ഇന്ത്യയിലെ സൈനിക വിമാനങ്ങൾക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ അന്തിമ അസംബ്ലി ലൈൻ ( FAL) ആയിരിക്കും. വിമാനത്തിന്റെ നിർമ്മാണം മുതൽ മെയിൻ്റനൻസ് വരെയുള്ള എല്ലാ ജോലികളും ഇവിടെ ഉൾപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: