കൊല്ലം: വഴി മാറി ഓടിയ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ ഡ്രൈവര്‍ മുന്നോട്ടോടിച്ചതിനെ തുടര്‍ന്ന് ഭയന്ന് പുറത്തേക്ക് ചാടിയ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. വിദ്യാര്‍ത്ഥിനിയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കൊല്ലം കരിക്കോട് സ്വദേശി നവാസ് (52) പൊലീസ് പിടിയിലായി.
ചെമ്മാന്മുക്കിലാണ് സംഭവം. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാര്‍ത്ഥിനികള്‍ കയറുകയായിരുന്നു.
ഇതിനിടയില്‍ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ െ്രെഡവര്‍ വാക്കേറ്റം നടത്തി. ഇതിനു ശേഷം വളരെ ദേഷ്യത്തോടെ വേഗതയില്‍ ഓടിച്ചുപോയി. തങ്ങള്‍ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍. എന്നാല്‍, ഓട്ടോ നിര്‍ത്താതെ മുന്നോട്ട് പോയതോടെ പേടിച്ചുപോയെന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
പിന്നീട് ഏറെ ദൂരം മുന്നോട്ട് പോയശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തി ഓട്ടോ ഡ്രൈവറെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: