കൊച്ചി: അസ്ഥിരോഗ വിദഗ്ധരുടെ സംഘടനയായ ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി – കേരള ചാപ്റ്ററിന്റെ ദൈ്വവാര്‍ഷിക സമ്മേളനം ഗ്രാന്‍ഡ് ഹയാത്തില്‍ ആരംഭിച്ചു.
കായിക താരങ്ങള്‍ക്ക് തോളിനും കൈമുട്ടിനുമുണ്ടാവുന്ന പ്രശ്നങ്ങളും പരിക്കുകളും പരിഹരിക്കാനുള്ള അനേകം നടപടിക്രമങ്ങള്‍ ചര്ച്ചാവിഷയമാവുന്ന രണ്ട് ദിവസത്തെ ശാസ്ത്ര സമ്മേളനം വേദനയില്‍ നിന്നും വിജയത്തിലേക്ക് എന്ന പ്രമേയത്തിലാണ് നടക്കുന്നത്.
ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ സെക്രട്ടറി ഡോ. കാര്‍ത്തിക് സെല്‍വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അനേകം കായികതാരങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ശാസ്ത്ര പരിപാടിയെന്ന നിലയില്‍ സമ്മേളനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ്, വോളിബോള്‍, ജാവലിന്‍ ത്രോ, ടെന്നിസ് തുടങ്ങി തോളിനും കൈമുട്ടിനും അമിതമായ ആയാസം ആവശ്യമായ താരങ്ങള്‍ക്ക് അവരുടെ കായിക ജീവിതത്തില്‍ ഈ അസ്ഥി സന്ധികളുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങള്‍ രൂപപ്പെടുന്നുണ്ട്. പരിക്കുകള്‍ പലപ്പോഴും കായിക ജീവിതത്തെ തന്നെ ബാധിക്കുന്നവയാണെന്ന് ഡോ. കാര്‍ത്തിക് സെല്‍വരാജ് പറഞ്ഞു. ഈ കായിക പരിക്കുകള്‍ക്ക് ചികിത്സ നല്‍കുക എന്നതിലുപരിയായി, നൂതനമായ പരിഹാരങ്ങളിലൂടെ തിരിച്ചുവരവിനും, മികച്ച പ്രകടനത്തിനും വഴിയൊരുക്കുകയുമാണ് ശാസ്ത്ര സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ഷോള്‍ഡര്‍ ആന്‍ഡ് എല്‍ബോ സൊസൈറ്റി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ജോണ്‍. ടി. ജോണ്‍ പറഞ്ഞു. ഓര്‍ഗനൈസിങ് ചെയര്മാന് ഡോ.ജോണ്‍ ടി ജോണ്‍, ഡോ. മഹേഷ് കൃഷ്ണന്, ഡോ. സബിന്‍ വിശ്വനാഥ്, ഡോ. ജിസ് ജോസഫ് പനക്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പ്രവീണ്‍കുമാര്‍ കെ.എസ്. എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: