ന്യൂദല്‍ഹി: വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളില്‍ കൂടുതല്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനോടനുബന്ധിച്ച് ഐടി മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.സമൂഹമാധ്യമങ്ങള്‍ക്കാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. മെറ്റയും, എക്സും അന്വേഷണത്തിന് സഹായിക്കണമെന്ന് ഐടി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളില്‍ വിവരങ്ങള്‍ അന്വേഷണം ഏജന്‍സികള്‍ക്ക് കൈമാറണം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ , ഐക്യം എന്നിവക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം.വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
അതേസമയം, വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയില്‍ കേന്ദ്ര ഏജന്‍സികള്‍ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞിരുന്നു. യാത്രക്കാര്‍ ഭയപ്പെടേണ്ടതില്ല. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്ത് നിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 180 ഓളം വിമാനങ്ങള്‍ക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇതിലൂടെ വിമാന കമ്പനികള്‍ക്ക് 600 കോടി രൂപയോളം നഷ്ടമാണുണ്ടായി എന്നാണ് പ്രാഥമിക കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: