ന്യൂദല്‍ഹി: കര്‍ഷകരുടെ ഭൂമി വഖഫിന് തീറെഴുതാന്‍ കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. കര്‍ണാടകയില്‍ കര്‍ഷകരുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡിന് കൈമാറാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
1995ലും 2013ലും വഖഫിന് പരിധിയില്ലാത്ത, വിപുലമായ അധികാരങ്ങള്‍ നല്‍കിയത് കോണ്‍ഗ്രസ്. ഇപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരുടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വഖഫിന് കൈമാറാന്‍ സൗകര്യമൊരുക്കുകയാണ്.
കര്‍ഷകര്‍ക്ക് സംരക്ഷണവും സഹായവും നല്കേï സര്‍ക്കാരാണ് അവരുടെ ഭൂമി തട്ടിയെടുത്ത് വഖഫ് ബോര്‍ഡിന് കൈമാറാന്‍ ശ്രമിക്കുന്നത്. പ്രത്യേക വോട്ട് ബാങ്കിന് വിട്ടുകൊടുക്കുകയാണ് അവര്‍ ചെയ്യുന്നത്. ബിജെപി പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ്, സമാജ്വാദി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും എതിര്‍ത്തതിന് കാരണമിതാണ്. വഖഫ് ബോര്‍ഡിന് പരിധിയില്ലാത്ത അധികാരം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രിയും വഖഫ് നേതൃത്വവും തമ്മില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഇത്തരം നീക്കമുണ്ടായതെന്നും കര്‍ഷകര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള ന്യായീകരണങ്ങള്‍ അംഗീകരിക്കില്ലെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുമെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര പറഞ്ഞു.
ഭാരതമൊട്ടാകെ വഖഫ് അതിക്രമത്തിന്റെ റിപ്പോര്‍ട്ടുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. വഫഖ് നിയമം ഭേദഗതി വരുത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് അവകാശവാദം കൂടുതല്‍ ശക്തമായത്. തമിഴ്നാട്ടില്‍ 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിനും ഗുജറാത്തിലെ ഭഗവാന് ശ്രീകൃഷ്ണന്റെ രാജധാനിയായ ദ്വീപിനും വരെ വഖഫ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ നട്ടുപിടിപ്പിച്ച വഖഫിന് കര്‍ണാടകയില്‍ എന്തുമാകാമെന്ന നിലപാടാണ് ഇപ്പോഴുള്ളതെന്ന് വിജയേന്ദ്ര ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനം എന്ത് തന്നെയായാലും കര്‍ഷകര്‍ക്ക് അത് നീതിയുക്തമല്ലെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ഭൂവുടമകളാണ് വഖഫ്. ഈ വിഷയം തങ്ങളുടെ അറിവോടെ അല്ലെന്നാണ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ ന്യായീകരണം. വിഷയത്തെ സമഗ്രമായി പഠിക്കുമെന്നും കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയത് സംബന്ധിച്ച് ബോര്‍ഡിനോട് വിശദീകരണം തേടുമെന്നും പരമേശ്വര പറഞ്ഞു. അതേസമയം കര്‍ണാടകയെ മറ്റൊരു പാകിസ്ഥാന് ആക്കി മാറ്റാന്‍ സമ്മതിക്കില്ലെന്ന് ബിജെപി എംപി തേജസ്വി സൂര്യ വ്യക്തമാക്കി.
കേരളത്തിനും തമിഴ്നാടിനും പിന്നാലെ കര്‍ണാടകയിലും വഖഫ് ഭീകരത. വഖഫ് ബോര്‍ഡ് സംസ്ഥാനത്തെ 1500 ഏക്കര്‍ കൃഷിഭൂമി തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചു. ഇതോടെ അനവധി കര്‍ഷകരാണ് തെരുവിലായത്. വിജയപുരയിലെ ഹോന്‍വാഡ ഗ്രാമത്തിലെ കൃഷിഭൂമിയിലാണ് വഖഫ് ബോര്‍ഡ് ആധിപത്യം സ്ഥാപിച്ചത്. പ്രദേശത്തെ 41 കര്‍ഷകര്‍ക്കാണ് ബോര്‍ഡ് ഇത് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പിന്തുണയിലാണ് വഖഫ് അതിക്രമമെന്ന് ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. വഖഫിന്റെ കൈയേറ്റ നീക്കത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഹോന്വാഡയിലെ കര്‍ഷകര്‍ കരമടയ്ക്കുന്ന സ്വത്തിനാണ് കര്‍ണാടക വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 1500 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എത്രയും വേഗം വഖഫ് ബോര്‍ഡിന് സമര്‍പ്പിക്കണമെന്ന നോട്ടീസും കര്‍ഷകര്‍ക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: