കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ‘ബ്ലൂ റവല്യൂഷന്’ മുതല്‍ ‘ഒളിംപിക്സ് മിഷന്’ വരെ ചര്‍ച്ചയാകുന്നു. പ്രമുഖരും വിദഗ്ധരും പങ്കെടുക്കുന്ന ഏഴു സെമിനാറുകള്‍. ഉദ്ഘാടനം ചെയ്യാന്‍ കേന്ദ്ര മന്ത്രിമാര്‍. ചര്‍ച്ചയ്ക്ക് ആധികാരിക വക്താക്കള്‍. ‘സ്വ’ മികച്ച അനുഭവവും ആവേശവുമാകും.
ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്നു മുതല്‍ ഏഴു വരെ. കോഴിക്കോട്ട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം. മഹാപ്രദര്ശനം, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ അഞ്ചു ദിവസത്തെ ആഘോഷത്തിന്റെ ഭാഗമാണ്.
സെമിനാറുകളുടെ തുടക്കം രാജ്യത്തെ ‘ബ്ലൂ റവല്യൂഷനായ’ സമുദ്ര-സമുദ്രോത്പന്ന മേഖലയുടെ സാധ്യതകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന് ഉദ്ഘാടനം ചെയ്യും. സമുദ്ര ശാസ്ത്ര സാങ്കേതിക മേഖലയുടെ സമഗ്ര ചര്‍ച്ചയ്ക്ക് ശാസ്ത്രജ്ഞരെത്തും.
ആയുഷ് മേഖലയില്‍ ആരോഗ്യ പരിപാലന രംഗത്തെ പ്രവര്‍ത്തനവും പദ്ധതികളും സംബന്ധിച്ച വിശദ ചര്‍ച്ചയുണ്ടാകും. ആയുഷ് മന്ത്രാലയം ഉപദേശകന് ഡോ. മനോജ് നേസാറി ഉദ്ഘാടനം ചെയ്യും.
വനിതാ സംരക്ഷണത്തിനെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷ വിജയഭാരതി സയാനിയാണ്. വീടും കുടുംബവും ഫെമിനിസവും അതില്‍ ചര്‍ച്ചയാകും.
സാഹിത്യ നഗരിയില്‍, സാഹിത്യ സാംസ്കാരിക മേഖലയിലെ മാറുന്ന പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ഐജിഎന്‍സിഎ ഡയറക്ടര്‍ ഡോ. സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും. പ്രമുഖ സാഹിത്യ-സാംസ്കാരിക നായകര്‍ പങ്കെടുക്കും.
മാധ്യമങ്ങള്‍ എങ്ങോട്ട് എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് പ്രമുഖ പത്രപ്രവര്‍ത്തകനും ചിന്തകനുമായ എസ്. ഗുരുമൂര്‍ത്തിയാണ്. മുന്‍ കേന്ദ്രമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്, കെ.വി.എസ്. ഹരിദാസ്, എ.കെ. അനുരാജ് എന്നിവര്‍ പങ്കെടുക്കും.
പുതിയ സഹകരണ നിയമത്തിന്റെ വിവിധ വശങ്ങള് ചര്‍ച്ച ചെയ്യുന്ന സെമിനാറിന്റെ ഉദ്ഘാടകന്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് മറാഠെയാണ്.
ഭാരതത്തിന്റെ ഒളിംപിക്സ് മിഷനും ഒളിംപിക്സ് ആതിഥേയത്വ മിഷനും ചര്‍ച്ച ചെയ്യുന്ന കായിക സെമിനാര്‍ കേന്ദ്ര കായിക യുവജന ക്ഷേമ വകുപ്പു മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും. പ്രമുഖ കായിക താരങ്ങളെയും കായിമ മാധ്യമ പ്രവര്‍ത്തകരെയും ആദരിക്കലും ഇതിന്റെ ഭാഗമായുണ്ടാകും. ആഘോഷപരിപാടികള്‍ക്കു പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: