കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ടിടി അക്കാദമിയില്‍ ആരംഭിച്ച അഞ്ചാമത് ജെഡിടി ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ത്രിദിന മേള ആരംഭിച്ചു. ഇന്നലെ നടന്ന ചടങ്ങില്‍ ഒളിംപ്യന്‍ ശരത് കമല്‍ മേള ഉദ്ഘാടനം ചെയ്തു. ടിടി അക്കാദമി ചെയര്മാന് സനല്‍ ശിവദാസിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300ഓളം കളിക്കാര്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് പുറമെ അണ്ടര്‍ 19, 17, 15, 13, 11 ആണ്, പെണ് വിഭാഗങ്ങളും മത്സരത്തിലേര്‍പ്പെടും.
ഇന്നലെ നടന്ന അണ്ടര്‍ 17 ഫൈനലില്‍ പാലക്കാട് ചാംപ്സ് ടിടി അക്കാദമിയില്‍നിന്നുള്ള ഗൗരി ശങ്കര്‍ ആലപ്പുഴ വൈ എം സി എ രോഹന് ജോസിനെ (3-2 ) പരാജയപ്പെടുത്തി യൂത്ത് ബോയ്സ് കിരീടം നേടി. പെണ്‍കുട്ടികളുടെ ഫൈനലില്‍ എഡ്വിന എഡ്വേര്‍ഡ് വിമല ഹൃദയ ഗേള്‍സ് എച്ച്എസ്എസ് കൊല്ലം ചാമ്പ്യനായി. പാലക്കാട് ചാംപ്സ് ടിടി അക്കാദമിയില്‍നിന്നുള്ള ഫരീബ എഫിനെ നേരിട്ടുള്ള 3 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എഡ്വിന ജേതാവായത്.
സെമിഫൈനലില്‍ ചാംപ്സ് ടിടി അക്കാദമി പാലക്കാട് നിന്നുള്ള ഗൗരി ശങ്കര്‍ എ. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആലപ്പുഴ എസ് ഡി വി അക്കാദമിയിലെ നന്ദു കൃഷ്ണയെയും, ആലപ്പുഴ യുടിടി വൈഎംസിഎ ടിടിഅക്കാദമിയിലെ രോഹന് ജോസ് റീജിയണല്‍ കോച്ചിംഗ് സെന്റര്‍ തിരുവനന്തപുരത്തെ ദേവപ്രയാഗ് സരിക ശ്രീജിത്തനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.
ഗേള്‍സ് സെമിയില്‍ എഡ്വിന എഡ്വേര്‍ഡ് വിഎച്ച് സിഎച്ച്എസ്എസ് കൊല്ലം ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ആന്‍ സിബി എ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തോല്പിച്ചപ്പോള് ഫരീബ എഫ് ചാംപ്സ് ടിടി അക്കാദമി പാലക്കാട് ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ടിയ മുണ്ടന്‍ കുര്യന് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: