ടെഹ്റാൻ: ഇറാനിലെ ആണവ നിലയത്തിൽ തീ പിടുത്തമെന്ന് റിപ്പോർട്ട് . കഴിഞ്ഞ ദിവസമാണ് കരാജ് ആണവ നിലയത്തിൽ നിന്ന് പുക ഉയർന്നത്. എന്നാൽ അതിനുള്ള കാരണവും ആളപായ സാധ്യതയും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2022 ലും കരാജ് ആണവ നിലയത്തിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ആരോപിച്ചിരുന്നു. ഇപ്പോൾ വീണ്ടും ഇതേ ആണവ നിലയത്തിൽ പുക പടലങ്ങൾ പ്രത്യക്ഷപ്പെട്ടത് ഇറാനിൽ ഭീതി പടർത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 5ന് ഇറാനിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഭൂകമ്പം ഉണ്ടായ മേഖലയിൽ നിന്ന് 100 കിലോ മീറ്ററിലധികം അകലെയുള്ള ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിൽ പോലും പ്രകമ്പനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇസ്രായേൽ ആണവ പരീക്ഷണം നടത്തിയതിന്റെ സൂചനയാണോ ഈ ഭൂകമ്പം എന്നതാണ് ഭീതിക്കിടയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: