പാലക്കാട്: പ്രമുഖ സ്വാതന്ത്ര്യസമര സേനാനി പരേതനായ ടി.എന്‍. രാമുണ്ണി മേനോന്റെ മകനും കോണ്‍ഗ്രസ് വിചാര്‍വിഭാഗ് ചെയര്‍മാനുമായ വി.ആര്. മോഹന്‍ദാസ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ കാര്യാലയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അംഗത്വം നല്കി. കഴിഞ്ഞ 14 വര്‍ഷമായി വിചാര്വിഭാഗത്തിന്റെ ചെയര്‍മാനായിരുന്നു മോഹന്‍ദാസ്.
മുന്നണികള്‍ ദേശീയതയ്ക്കെതിരാണ്. വഖഫ് ബോര്‍ഡ് നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും, കോണ്‍ഗ്രസിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ദാസ് പറഞ്ഞു. തന്റെ അച്ഛന് ഉള്‍പ്പെടെയുള്ള പതിനായിരങ്ങളുടെ വിയര്‍പ്പിന്റെ വിലയാണ് സ്വാതന്ത്ര്യം. എന്നാലിപ്പോള്‍, അതിനെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തതിനാലാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതെന്നും മോഹന്‍ദാസ് പറഞ്ഞു.
കനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം കോണ്‍ഗ്രസ് യൂണിയന്റെ നേതാവായിരിക്കെ 2010ല്‍ സ്വയം വിരമിച്ചു. 2011ല്‍ കെപിസിസി വിചാര്‍ വിഭാഗ് ചെയര്‍മാനായി.
റെയില്‍ ആന്‍ഡ് റോഡ് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്, സനാതന ധര്‍മ നവോത്ഥാന സമിതി പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഗാന്ധിയന്‍ തോട്ട് വിഷയത്തില്‍ ബിരുദാനന്തരബിരുദം നേടി.
ബിജെപി സംസ്ഥാന ട്രഷറര്‍ അഡ്വ.കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: