വഡോദര : ശ്രീരാമദേവനെ അപമാനിച്ച 16 കാരന്റെ മാതാപിതാക്കൾ മാപ്പ് അപേക്ഷയുമായി രംഗത്ത് . ഗുജറാത്തിലെ ഗാന്ധിനഗറിലെ സദാര ഗ്രാമത്തിലാണ് സംഭവം . മുസ്ലീം വിശ്വാസിയായ 16 കാരനാണ് ശ്രീരാമദേവനെയും , സീതാദേവിയെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശങ്ങൾ മറ്റ് മതമൗലികവാദി ഗ്രൂപ്പുകളിൽ പങ്ക് വച്ചതോടെ ആയിരക്കണക്കിന് പ്രാദേശിക ഹിന്ദുക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി .
നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുവിശ്വാസികൾ ഒന്നടങ്കം ചിലോദ പോലീസ് സ്റ്റേഷനിലെത്തി എല്ലാ തെളിവുകളും അപകീർത്തികരമായ പ്രസ്താവനയുടെ സ്ക്രീൻഷോട്ട് സഹിതം പരാതി നൽകി . സമീപ പ്രദേശങ്ങളിൽ നിന്നുള്ള ഹിന്ദുക്കളും ജയ് ശ്രീറാം മുഴക്കി തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ സദരയിൽ ഒത്തുകൂടി.ബജ്റംഗ്ദൾ പ്രവർത്തകരടക്കം പ്രതിഷേധവുമായി എത്തി. ഗ്രാമത്തിലെ ഭൂരിപക്ഷ ഹിന്ദു സമൂഹം കഴിഞ്ഞ ദിവസം ഹർത്താലും ആചരിച്ചു.
പ്രതിഷേധത്തിന് പിന്നാലെ പോലീസ് 16 കാരനെ കസ്റ്റഡിയിലെടുത്തു . അതിനു പിന്നാലെയാണ് 16 കാരന്റെ കുടുംബം മാപ്പ് അപേക്ഷ നൽകിയത് . “സദ്ര ഗ്രാമത്തിലെ ജനങ്ങളോടും ഹിന്ദു സമൂഹത്തോടും ഞാൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ശ്രീരാമനെയും സീത ദേവിയെയും അധിക്ഷേപിച്ചു, അതിന് എന്നോട് ക്ഷമിക്കൂ. ഞങ്ങൾ ഒരിക്കലും അത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്നും ഒരു മതത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തില്ലെന്നും എന്റെ കുടുംബവും ഞാനും നിങ്ങൾക്ക് ഉറപ്പ് നൽകുന്നു,” എന്നാണ് മാപ്പപേക്ഷയിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: