തിരുവനന്തപുരം: അയ്യാ വൈകുണ്ഡസ്വാമി ജയന്തി നിയന്ത്രിത അവധിയായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച്04 നാണ് 2025 ലെ ഇത്തവണത്തെ അയ്യാ വൈകുണ്ഡസ്വാമി ജയന്തി. ജൂലൈ24: കര്‍ക്കടക വാവ് ,സെപ്റ്റംബര്‍04: ഒന്നാം ഓണം, സെപ്റ്റംബര്‍06: മൂന്നാം ഓണം, സെപ്റ്റംബര്‍07: ശ്രീനാരായണ ഗുരു ജയന്തി സെപ്റ്റംബര്‍21: ശ്രീനാരായണ ഗുരു സമാധി ദിനം എന്നിവയാണ് കേരളത്തിലെ നിയന്ത്രിത അവധി ദിവസങ്ങള്‍. ഇതില്‍ രണ്ടെണ്ണം കേന്ദ്രഗവണ്മെന്റ് ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാം.
തിരുവനന്തപുരത്ത് നടന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി (CGEWCC) യോഗത്തിലാണ് 2025 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്. ഞായറാഴ്ചകൾക്കും ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ
മകര സംക്രാന്തി/പൊങ്കൽ-ജനുവരി 14-
റിപബ്ലിക്ക് ദിനം-ജനുവരി 26
മഹാശിവരാത്രി-ഫെബ്രുവരി 26
ഈദുൾ ഫിത്തർ (റംസാൻ)-മാർച്ച് 31
മഹാവീർ ജയന്തി-ഏപ്രിൽ 10
ദുഃഖവെള്ളി-ഏപ്രിൽ 18
ബുദ്ധപൂർണിമ-മെയ് 12
ബക്രീദ്-ജൂൺ 6
മുഹറം-ജൂലൈ 6
സ്വാതന്ത്ര്യദിനം-ആഗസ്റ്റ് 15
നബിദിനം-സെപ്റ്റംബർ 05
മഹാനവമി-ഒക്ടോബർ 01
ഗാന്ധിജയന്തി-ഒക്ടോബർ 02
വിജയദശമി-ഒക്ടോബർ 02
ദീപാവലി-ഒക്ടോബർ 20
ഗുരുനാനാക്ക് ജയന്തി-നവംബർ 05
ക്രിസ്മസ്-ഡിസംബർ 25
ഈദുൽ ഫിത്തർ (റംസാൻ) (മാർച്ച് 31), ഈദുൽ സുഹ (ബക്രീദ്) (ജൂൺ 06), മുഹറം (ജൂലൈ 06), മുഹമ്മദ് നബിയുടെ ജന്മദിനം (സെപ്റ്റംബർ 05) എന്നീ അവധി ദിനങ്ങൾ സംസ്ഥാനത്തിന്റെ പട്ടികയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. സംസ്ഥാന ഗവണ്മെന്റ് ഈ ദിവസങ്ങൾക്ക് പകരം ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അന്നു തന്നെയായിരിക്കും കേന്ദ്ര ഓഫിസുകൾക്കും അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: