ന്യൂദല്‍ഹി: വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ എക്സിന് ശാസന നല്കി കേന്ദ്ര സര്‍ക്കാര്‍. വ്യാജ ഭീഷണിക്കായി എക്സ് അക്കൗണ്ടുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. അന്വേഷണത്തോട് സഹകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഐടി മന്ത്രാലയം വിവിധ സമൂഹ മാധ്യമങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിലാണ് എക്സിനെ ശാസിച്ചത്. ഐടി മന്ത്രാലയം ജോയിന്റ് സെക്രട്ടറി സങ്കേത് ഭോന്ദ്വേയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 11 എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളും തേടി.
എക്സ്, മെറ്റ തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ ബോംബ് ഭീഷണി പോലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടു. എക്സ് അക്കൗണ്ട് വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഭീഷണികള്‍ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കാതെ വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു പറഞ്ഞു. സ്വകാര്യ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ബോംബ് ഭീഷണി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ആഭ്യന്തരമന്ത്രാലയ ഏജന്‍സികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: