കോട്ടയം: തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കാമ്പസിൽ മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ അർദ്ധകായ പ്രതിമ സ്ഥാപിച്ചു. വെങ്കല പ്രതിമയുടെ അനാച്ഛാദനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. 70 കിലോ ഭാരമുള്ള പ്രതിമ ഇൻസ്റ്റ്യൂട്ടിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലാണ് സ്ഥാപിച്ചത്. രണ്ടടി ഉയരവും രണ്ടടി വീതിയും ഉണ്ട്. നാലരലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. ശില്പി സി എൻ ജിതേഷ് ആണ് വെങ്കലപ്രതിമ നിർമ്മിച്ചത്.
കെ ആർ നാരായണന്റെ കുടുംബാംഗങ്ങളായ കെ രാധാകൃഷ്ണൻ, ശാന്തകുമാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെ ആർ നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഹോപ്പ് ഫോർ ഓൾ :ദ ലെജൻഡ് ഓഫ് കെ ആർ നാരായണൻ എന്ന ഡോക്യുമെൻററിയും ചടങ്ങിനോട് അനുബന്ധിച്ച് പ്രദർശിപ്പിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സൈയിദ് അക്ത്ർ മിർസ അടക്കമുള്ളവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: