കോട്ടയം :കേന്ദ്രസര്‍ക്കാര്‍ നെല്‍ക്കര്‍ഷകരോട് അനുഭാവം കാട്ടുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന സമീപനമാണ് സംസ്ഥാനത്തെ കൃഷി വകുപ്പ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം. കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ സ്ഥിതിയും ഇതുതന്നെയാണ് . കേന്ദ്രം വിള ഇന്‍ഷുറന്‍സ് നിലനിര്‍ത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഷുറന്‍സിനോടു മുഖം തിരിക്കുകയാണ്.നെല്‍ കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാന വിഹിതവും കൂട്ടിക്കുഴക്കുന്നത് വഴി സംസ്ഥാനം തുകവക മാറ്റി ചെലവഴിക്കുന്നുവെന്നും ആക്ഷേപമുണ്ട്.പരിഹാരമായി കേന്ദ്രവിഹിതവും സംസ്ഥാന വിഹിതവും രണ്ട് അക്കൗണ്ടുകളില്‍ ആക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
2021 മുതല്‍ നെല്ലിന്റെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ അതനുസരിച്ചുള്ള ഗുണം കേരളത്തിലെ ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് കുറച്ചതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: