തിരുവനന്തപുരം :സംസ്ഥാന സ്‌കൂള്‍ കായിക മേള നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി.
സ്‌കൂള്‍ കായിക മേള ഒളിപിക്‌സ് മാതൃകയിലാണ് നടത്തുക.24000 കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഉദ്ഘാടന വേദിയില്‍ ചലച്ചിത്ര താരം മമ്മൂട്ടിയെത്തും. സമ്മാനദാനം മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുക. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ ഏവര്‍റോളിംഗ് ട്രോഫി നല്‍കും. തക്കുടു എന്ന അണ്ണാറക്കണ്ണനാണ് 2024 സ്‌കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നം.കായിക മേള രാത്രിയും പകലും നടക്കും. സവിശേഷ പരിഗണന ആവശ്യമായ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് മേള നടത്തുക.
സ്‌കൂള്‍ കലോത്സവം ജനുവരി 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ശാസ്ത്രമേള ആലപ്പുഴയിലാണ് നടക്കുക. നവംബര്‍ 15 മുതല്‍ 18വരെയാണ് ശാസ്ത്രമേള നടക്കുക. അതിനിടെ, വിദ്യാഭ്യാസചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫീസിന്റെ കാര്യത്തിലും മറ്റും സ്‌കൂളുകളില്‍ വന്‍ കൊള്ള നടക്കുന്നു എന്ന് വിദ്യാഭാസ മന്ത്രി ആരോപിച്ചു.
കായിക മേളയ്‌ക്ക് ഒളിംപിക്‌സ് എന്ന പേരിനായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിച്ചെങ്കിലും സംഘടനയിലെ വിഭാഗീയതയെ തുടര്‍ന്ന് മറുപടി ലഭിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമപ്രശ്‌നം ഒഴിവാക്കാന്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേര് ഉപയോഗിക്കില്ലെന്ന് മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: