ബെംഗളൂരു ; കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് മരണം . ബാംഗ്ലൂരിൽ ഹെന്നൂരിനടുത്ത് ബാബുസാബല്യയിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 16 ഓളം തൊഴിലാളികൾ കുടുങ്ങിക്കിടന്നുണ്ടെന്ന് പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തകരെത്തി മൂന്ന് പേരെ പുറത്തെത്തിച്ചു .
അകത്ത് കൂടുതൽ തൊഴിലാളികളുണ്ടെന്ന് സ്ഥിരീകരിച്ചതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. തകർന്ന കെട്ടിടത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ പുറത്തേയ്ക്ക് കൊണ്ട് വന്ന തൊഴിലാളികളിലൊരാളാണ് ഉള്ളിൽ 16 പേരോളം ഉണ്ടെന്ന് പറഞ്ഞത് .ഡിസിപി ദേവരാജിന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: