തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചെയര്‍മാനായി പ്രൊഫ. കെ.എന്‍. ഹരിലാല്‍ ചുമതലയേറ്റു. സെപ്റ്റംബറിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രൊഫ. കെ.എന്‍. ഹരിലാല്‍ ചെയര്‍മാനും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് എന്നിവര്‍ അംഗങ്ങളുമായി ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപീകരിച്ചിരുന്നു. കേരള യൂണിവേഴ്സിറ്റി ഓഫീസ് ക്യാംപസില്‍ ധനകാര്യ വകുപ്പിന്റെ പരിശീലന കേന്ദ്രമായ സി.റ്റി.എഫ്.എമ്മിലാണ് ധനകാര്യ കമ്മീഷന്റെ താല്‍ക്കാലിക ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: