ന്യൂദൽഹി: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഐസിസ് പ്രചോദനം ഉൾക്കൊണ്ട കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. അബു ഹനീഫ, ശരൺ മാരിയപ്പൻ, പാവസ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി ഉയർന്നതായി എൻഐഎ അറിയിച്ചു. കൂടാതെ ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം എവിടെ നിന്നാണെന്ന് കണ്ടെത്തുകയും 14 പ്രതികൾക്കെതിരെ ഇതുവരെ നാല് കുറ്റപത്രങ്ങൾ ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.
2022 ഒക്ടോബർ 23ന് കോയമ്പത്തൂർ ഉക്കടം ഈശ്വരൻ കോവിൽ സ്ട്രീറ്റിലെ പുരാതന അരുൾമിഗു കോട്ടായി സംഗമേശ്വരർ തിരുക്കോവിൽ ക്ഷേത്രത്തിന് സമീപം വാഹനത്തിൽ കയറ്റിയ ഐഇഡി പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീൻ എന്ന തീവ്രവാദിയാണ് ഭീകരാക്രമണം നടത്തിയത്. കാഫിറുകൾക്കും ഇസ്ലാം വിശ്വസിക്കാത്തവരോടുമുള്ള പ്രതികാര നടപടിയായിട്ടായിരുന്നു ആക്രമണം.
അതേ സമയം തിങ്കളാഴ്ച അറസ്റ്റിലായ മൂന്നു പ്രതികളും ഭീകരാക്രമണത്തിന് ഫണ്ട് നൽകാൻ മറ്റുള്ളവരുമായി ഗൂഡാലോചന നടത്തിയതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയായ അബൂ ഹനീഫ കോവൈ അറബിക് കോളേജിൽ ഫാക്കൽറ്റിയായി ജോലി ചെയ്യുകയായിരുന്നു.
അവിടെ ജമേഷ മുബീനും മറ്റ് അറസ്റ്റിലായ പ്രതികളും ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി മാറിയെന്ന് ഏജൻസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: