ബെംഗളൂരു : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രാമാഞ്ജനേയ പ്രതിമയുടെ അനാച്ഛാദനം ഈ മാസം 23 ന് . രാജാജിനഗറിലെ ശ്രീരാമ മന്ദിരത്തിലാണ് 63 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് . ഉഡുപ്പി പേജാവർ മഠം വിശ്വപ്രസന്ന തീർത്ഥ സ്വാമിജി, ആദി ചുഞ്ചനഗിരി മഹാസംസ്ഥാനം നിർമ്മലാനന്ദനാഥ സ്വാമിജി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക .
വിശ്വപ്രസന്ന തീർത്ഥ സ്വാമിജി നിർമലാനന്ദനാഥ , മന്ത്രിമാരായ വി.സോമണ്ണ, ശോഭ കരന്ദ്ലാജെ , ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ , മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, സിനിമാ താരങ്ങളായ ശിവരാജ് കുമാർ, രമേഷ് അരവിന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ശ്രീരാമ സേവാ മണ്ഡലിയുടെ മാനേജിംഗ് കമ്മിറ്റിയാണ് പ്രതിമ സ്ഥാപിക്കുന്നത് . ഷിമോഗയിലെ ശിൽപി ജീവൻ 8 മാസം കൊണ്ടാണ് രാമാഞ്ജനേയ പ്രതിമ പൂർത്തിയാക്കിയത്.2023 ഓഗസ്റ്റ് 23-നാണ് പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്.രണ്ട് കോടിയോളം രൂപയാണ് പ്രതിമ നിർമിക്കാൻ ചെലവായത്.
ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് അനാച്ഛാദനവുമായി ബന്ധപ്പെട്ട് ആസുത്രണം ചെയ്തിരിക്കുന്നത് . ഇന്ന് വൈകീട്ട് ഗണപതിപൂജ, ദേവപ്രാർഥന, കലശപ്രതിഷ്ഠാ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും . 22-ന് രാവിലെ സിദ്ധഗംഗാമഠം സിദ്ധലിംഗമഹാസ്വാമിജിയുടെ നേതൃത്വത്തിൽ പ്രതിമയുടെ പൂജ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: