ന്യൂദൽഹി: ഇത്തവണ എൽഡിഎഫ് – യുഡിഎഫ് ഡീൽ പൊളിഞ്ഞു പാളീസാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മെട്രോമാനെ പോലെ ഉള്ള ഒരാളെ വർഗീയ വാദിയായി കാണിച്ചു വോട്ട് നേടിയതിന്റെ ഫലമാണ് ഇപ്പോൾ കോൺഗ്രസ് അനുഭവിക്കുന്നത്. രാഷ്ട്രീയത്തിന് പകരം വർഗീയതയാണ് കോൺഗ്രസ്സ് ഉപയോഗിച്ചത്. കെ മുരളിധാരനെ ഒന്നിനും കൊള്ളാത്ത ആളായി താഴ്ത്തിയിരിക്കുകയാണ്. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനോട് അത് ചോദിക്കാനുള്ള ആർജവം പത്മജയെ പോലെ മുരളീധരൻ കാണിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ് ഫലം വന്ന ദിവസം തന്നെ അത് എകെ ബാലൻ സമ്മതിച്ചതാണ്. അന്നത്തെ വിജയഘോഷത്തിൽ പങ്കുചേർന്നത് യുഡിഫ് നേതാക്കളെക്കാൾ എൽഡിഎഫ് പ്രവർത്തകരാണ്. അത് ഈ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ആണ് ശ്രമിക്കുന്നത്. അത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടുക്കേണ്ട ആയുധങ്ങൾ ഒക്കെ യുഡിഎഫും എൽഡിഎഫും ആദ്യം തന്നെ എടുക്കുകയാണ്. ആവേശം മൂത്ത് ചില മാധ്യമങ്ങളും പിന്തുണയ്ക്കുന്നത് കൊണ്ട് ആവേശം മൂത്ത് അവസാന ലാപ്പിൽ എടുക്കേണ്ട ആയുധങ്ങൾ ആദ്യത്തെ ലാപ്പിൽ എടുത്തു എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ നിങ്ങൾ വിലയിരുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ദൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: