കോയമ്പത്തൂർ : മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാരിനെതിരെ വലിയ ഭരണവിരുദ്ധത ഉണ്ടെന്ന് വ്യക്തമാക്കി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി.
ഹേമന്ത് സോറന്റെ സർക്കാരിനെതിരെ വൻതോതിലുള്ള ഭരണ വിരുദ്ധത നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബിജെപി ജാർഖണ്ഡിൽ സർക്കാർ രൂപീകരിക്കും. ഗോത്രവർഗ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അദ്ദേഹം എന്നും പ്രാമുഖ്യം ചെയ്തിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
ബിജെപിയുടെ പട്ടിക നിരീക്ഷിച്ചാൽ മനസിലാക്കാം തങ്ങൾ 35 ശതമാനത്തിലധികം സീറ്റുകൾ ആദിവാസി വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് നൽകിയിട്ടുണ്ട്. ജാർഖണ്ഡിൽ ജലവും വനവും ഭൂമിയും (“ജൽ ജംഗിൾ സമീൻ”) സംരക്ഷിക്കപ്പെടുന്നുവെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഇൻഡി മുന്നണിയുടെ തമ്മിൽ തല്ലും അദ്ദേഹം എടുത്തു പറഞ്ഞു. നവംബർ 20 ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലും മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ ചേരിപ്പോരുണ്ടെന്ന് ഭണ്ഡാരി ആരോപിച്ചു.
മഹാരാഷ്ട്രയിലെ മഹാ വിനാശ് അഘാഡി നേതാക്കളുടെ പ്രസ്താവനകൾ കണ്ടാൽ തന്നെ മനസിലാക്കാം സംസ്ഥാനത്തെ ജനങ്ങൾ അവർക്കെപ്പമില്ലെന്നുള്ളതെന്ന് അദ്ദേഹം പരിഹാസേന പറഞ്ഞു. മഹാ വിനാശ് അഘാഡി സഖ്യം പരസ്പരം പോരടിക്കുകയാണെന്നും ഭണ്ഡാരി കുറ്റപ്പെടുത്തി.
അതേ സമയം മഹാരാഷ്ട്രയിൽ ഒരു മഹായുതി സർക്കാർ ഉണ്ടാകുമെന്ന് തങ്ങൾക്ക് വളരെ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: