വയനാട് : രാഹുല്‍ ഗാന്ധി പിന്മാറിയതോടെ പ്രിയങ്കാഗാന്ധിയെ മത്സരിപ്പിക്കുന്ന വയനാട്ടിലെ ഗാന്ധി കുടുംബവാഴ്ചയെ ചെറുക്കുമെന്ന് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ നവ്യ ഹരിദാസ്. വയനാടിന്റെ യഥാര്‍ത്ഥ വികസനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിലകൊള്ളുമെന്നും നവ്യ ഹരിദാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ഒരു ടിവി ചാനലുമായി സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.
കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളെ തഴഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി മാറുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയെ മത്സരിപ്പിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയുടെ ഭാഗമാണ്. ഗാന്ധി കുടുംബം തന്നെ വരണമെന്ന നിര്‍ബന്ധമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. – നവ്യ ഹരിദാസ് പറയുന്നു.
ബിജെപി മുന്‍തൂക്കം നല്‍കുന്നത് വികസനത്തിന് മാത്രമാണ്. വികസനം ജനങ്ങളില്‍ എത്തുന്നത് കൊണ്ടാണ് ജനങ്ങള്‍ ബിജെപിയെ സ്വീകരിക്കുന്നത്. ഒരു പാട് വിഷയങ്ങള്‍ വയനാട്ടിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അവിടെ ഒരു മെഡിക്കല്‍ കോളെജില്ല എന്ന പ്രശ്നം വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ്. ചുരത്തില്‍ ട്രാഫിക് ബ്ലോക്ക് കാരണം മണിക്കൂറുകളോളമുള്ള കാത്തിിരിപ്പ്. ഇതിന് പരിഹാരമുണ്ടാകണം. വനപ്രദേശമായതിനാല്‍ വന്യജീവികളുടെ ആക്രമണം മൂലം ജീവന് പൊലിഞ്ഞുപോകുന്ന സാഹചര്യം. ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് അവ ഉയര്‍ത്തി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നത്. -നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: