2024 ലെ ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രികള്‍ച്ചര്‍/ഫോറസ്ട്രി/ഫിഷറീസ്/വെറ്ററിനറി/കോ-ഓപ്പറേഷന് ആന്റ് ബാങ്കിങ്/ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്; ബിടെക് ബയോടെക്നോളജി (കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളില്‍ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് നടപടികള്‍ തുടങ്ങി.
നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ മൂന്നാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കണ്ഫര്മേഷന് നല്‍കണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷന് പുനക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവക്കുള്ള സൗകര്യം ഒക്ടോബര്‍ 23 ഉച്ചക്ക് രണ്ട് മണിവരെ www.cee.kerala.gov.in ല്‍ ലഭിക്കും.
മൂന്നാംഘട്ട താല്‍ക്കാലിക അലോട്ട്മെന്റ് 24 ന് പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-2525300.
പ്രതികരിക്കാൻ ഇവിടെ എഴുതുക: