പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ദര്‍ശന സമയം മൂന്നു മണിക്കൂര്‍ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി.
വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദര്‍ശനനിയന്ത്രണത്തോട് ഭക്തര്‍ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: