ഹൈദരാബാദ്: സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിൽ തെലങ്കാന സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
ഈ മാസം ആദ്യം ഹൈദരാബാദിൽ ഹിന്ദു വിഗ്രഹങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങൾ നടന്നതിൽ ബിജെപിയിൽ നിന്നും മറ്റ് ഹൈന്ദവ സംഘടനകളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നിരുന്നു.
ഹൈദരാബാദിലെ ബീഗം ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാമ്പള്ളി എക്സിബിഷൻ ഗ്രൗണ്ടിലെ പൂജ പന്തലിലെ ദുർഗ്ഗാ വിഗ്രഹം നശിപ്പിച്ചതാണ് ആദ്യ സംഭവം. രണ്ടാമത്തെ സംഭവം സെക്കന്തരാബാദിലെ മൊണ്ടൽ ഡിവിഷനിലെ മുത്യാലമ്മ ക്ഷേത്രം തകർത്തതാണ്.
കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി. കിഷൻ റെഡ്ഡി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ക്ഷേത്ര സമുച്ചയം സന്ദർശിച്ച് സംഭവത്തെ അപലപിച്ചു. സംഭവത്തിൽ സൽമാൻ സലിം താക്കൂർ എന്ന ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: