വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന് https://nchm.gov.in ല്‍
നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത നേടുന്നവര്‍ക്ക് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ്സ് നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കും
രാജ്യത്തെ ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും അസിസ്റ്റന്റ് ലക്ചറര്‍, ടീച്ചിംഗ് അസോസിയേറ്റ്സ് നിയമനത്തിനായുള്ള നാഷണല്‍ ഹോസ്പിറ്റാലിറ്റി ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (എന്‍എച്ച്ടിഇടി) നവംബര്‍ 17 ഞായറാഴ്ച എന്‍സിഎച്ച്എം സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തും. മൂന്ന് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. ഒന്നും രണ്ടും പേപ്പറുകള്‍ അടങ്ങിയ ആദ്യ ഷിഫ്റ്റ് രാവിലെ 10-12 മണിവരെയും മൂന്നാമത്തെ പേപ്പറിനായുള്ള രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം 2-4 മണിവരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത മാതൃകയിലുള്ള പരീക്ഷ തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദ്രാബാദ്, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 16 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്നതാണ്. ഹോസ്പിറ്റാലിറ്റി വിദ്യാഭ്യാസത്തില്‍ ഗുണമേന്മ നിലനിര്‍ത്താന്‍കൂടിയാണ് പരീക്ഷ. വിജ്ഞാപനം, പരീക്ഷാ ഘടനയും സിലബസുമടങ്ങിയ വിവരണപത്രിക https://nchm.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഭാരത പൗരന്മാര്ക്ക് അധ്യാപക നിയമനത്തിനായുള്ള പ്രായപരിധി കഴിയും ‘NHTET’- സര്‍ട്ടിഫിക്കറ്റിന് പ്രാബല്യത്തിലുമുണ്ടായിരിക്കും.
യോഗ്യത: ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്/ഹോട്ടല്‍ മാനേജ്മെന്റ്/കുലിനറി ആര്‍ട്ട് എന്നിവയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം ബിരുദവും ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇതേ വിഷയങ്ങളില്‍ 55% മാര്‍ക്കില്‍ കുറയാതെ ഫുള്‍ടൈം മാസ്റ്റേഴ്സ് ബിരുദം. പ്രായപരിധി 35 വയസ്. എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷാ ഫീസ് 1000 രൂപ. വനിതകള്‍, ട്രാന്സ്ജന്ഡര്/എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 500 രൂപ മതി. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ ഒന്നിനധികം അപേക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്/കണ്ഫര്മേഷന് ഷീറ്റ് രജിസ്ട്രേര്‍ഡ് തപാലില്‍ Director (A&F), National Council for Hotel Management and Catering Tehnology, A34, Sector 62, Noida-201309 (UP) എന്ന വിലാസത്തില്‍ അയക്കുകയും വേണം. അഡ്മിറ്റ് കാര്‍ഡ് നവംബര്‍ 11 മുതല്‍ 17 വരെ ഡൗണ്‍ലോഡ് ചെയ്യാം. ടെസ്റ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് ‘എന്‍എച്ച്ടിഇടി’ പാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: