മുംബൈ: മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2024 ആയി മധ്യപ്രദേശില്‍ നിന്നുള്ള നികിത പോര്‍വാളിനെ തിരഞ്ഞെടുത്തു. ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നുള്ള രേഖ പാണ്ഡെ ഫെമിന മിസ് ഇന്ത്യ ഒന്നാം റണ്ണറപ്പും ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ ഫെമിന മിസ് ഇന്ത്യ രണ്ടാം റണ്ണറപ്പുമായി. ‘ഈ വികാരം വിവരണാതീതമാണ്, കിരീടധാരണത്തിന് മുമ്പുള്ള ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. യാത്ര ആരംഭിക്കുന്നതേയുള്ളൂ, ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നു. നികിത പറഞ്ഞു.
ഉജ്ജയിന്‍ സ്വദേശിയാണ് നികിത പോര്‍വാള്‍. 60ലധികം നാടകങ്ങള്‍ അവതരിപ്പിക്കുകയും ‘കൃഷ്ണലീല’ എന്ന പേരില്‍ 250 പേജുള്ള ഒരു നാടകം രചിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച ഒരു ഫീച്ചര്‍ ഫിലിമില്‍ ഒരു പ്രധാന വേഷം ചെയ്തു, അത് ഉടന്‍ ഇന്ത്യയില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: