ജോര്‍ജിയ: ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസും (59) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും (78) തമ്മിലുള്ള യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ വോട്ടെടുപ്പ് ആരംഭിച്ച ജോര്‍ജിയയില്‍ 300,000-ലധികം അമേരിക്കന്‍ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. 2020-ലെ 136,000 എന്ന മുന്‍കാല റെക്കോര്‍ഡിന്റെ ഇരട്ടിയിലേറെയാണിത്. സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്പെര്‍ഗര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ ശ്രമങ്ങളെ പ്രശംസിച്ചു.’ഓരോ വോട്ടും പ്രധാനമാണ്, കാരണം ഓരോ വോട്ടറും പ്രധാനമാണ് അദ്‌ദേഹം പറഞ്ഞു. മെയില്‍-ഇന്‍ ബാലറ്റുകളില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ നേരത്തെയുള്ള വോട്ടിംഗിനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു
ജോര്‍ജിയയില്‍ 7 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുള്ളതിനാല്‍, അടുത്ത മൂന്നാഴ്ചത്തെ നേരത്തെയുള്ള വോട്ടിംഗില്‍ ഉയര്‍ന്ന പോളിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: