മുംബൈ: ഒന്നേകാൽ കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 1.25 കോടി രൂപ വിലമതിക്കുന്ന 1.725 കിലോഗ്രാം സ്വർണമാണ് മുംബൈ കസ്റ്റംസ് പിടിച്ചെടുത്തത്.
യാത്രക്കാരുടെ വസ്ത്രത്തിനുളളിൽ നിർമ്മിച്ച അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയതെന്ന് മുംബൈ കസ്റ്റംസ് പറഞ്ഞു. ഒക്ടോബർ 15ന് രാത്രി മുംബൈ വിമാനത്താവളത്തിൽ എയർ ഇൻ്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് ട്രാൻസിസ്റ്റ് രീതിയിൽ ബാങ്കോക്കിലേക്ക് വരികയായിരുന്ന ഒരു യാത്രക്കാരനെ പിന്തുടർന്നു.
തുടർന്ന് യാത്രക്കാരൻ ശുചിമുറിയിൽ പ്രവേശിക്കുന്നത് സംശയം ഉളവാക്കി. തുടർന്ന് യാത്രക്കാരനിൽ നടത്തിയ പരിശോധനയിൽ 1.25 കോടി രൂപ വിലമതിക്കുന്ന 1.725 കിലോഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണപ്പൊടിയുടെ മെഴുക് രൂപത്തിലുള്ള മൂന്ന് കഷണങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
യാത്രക്കാരന്റെ അടിവസ്ത്രത്തിലും മറ്റ് വസ്ത്രത്തിന്റെ ഭാഗങ്ങളിലും സ്വർണം ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യാത്രക്കാരനാണ് പാക്കറ്റുകൾ തനിക്ക് കൈമാറിയതെന്ന് പറഞ്ഞു.
തുടർന്ന് രണ്ടാമത്തെ യാത്രക്കാരനെ എയർപോർട്ട് പരിസരത്ത് നിന്ന് കണ്ടെത്തി പിടികൂടി. ഇരുവരെയും 1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: