തിരുവനന്തപുരം : പൂജപ്പുരയില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ വരാന്തയില്‍ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാന്‍ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ദേഹമാസകലം പൊള്ളലേറ്റ കരകുളം സ്വദേശി ബൈജുവിനുണ്ടായ അവസ്ഥയിലാണ് മുനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.
ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പില്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബ പ്രശന്ങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് കാരണം.
പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ബൈജുവിന്റെ ഭാര്യ അഞ്ചുമാസമായി താമസിക്കുന്നത്. ഭാര്യയെ കാണാന്‍ രണ്ട് മക്കളുമായി ഇവിടെ എത്തിയപ്പോഴാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നടുറോഡില്‍ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ഇയാളെ പെട്ടെന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാന്‍ ട്രോളിയോ സ്ട്രെക്ചറോ കിട്ടിയില്ല. അറ്റന്‍ഡര്‍മാരും സമയത്ത് അവിടെ ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: