ന്യൂദല്‍ഹി: ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 45 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 42 ശതമാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ജൂലൈ മാസം മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഡി എ അനുവദിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഡി എ വർധിപ്പിക്കാൻ തീരുമാനം ഉണ്ടായത്. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിലുണ്ടാകുന്ന വര്‍ധനവ് നേരിടാന്‍ ജീവനക്കാരെ സഹായിക്കുന്നതാണ് ക്ഷാമബത്ത.
ഏകദേശം 18,000 രൂപ പ്രാരംഭ ശമ്പളമുള്ള ഒരു എൻട്രി ലെവൽ കേന്ദ്ര സർക്കാർ ജീവനക്കാരന് 2024 ജൂലൈ 1 മുതൽ പ്രതിമാസം ഏകദേശം 540 രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം. ജീവനക്കാർക്ക് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ കുടിശ്ശിക ലഭിക്കും. ഈ ക്രമീകരണം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കാര്യമായ നേട്ടമുണ്ടാക്കും. ഉപഭോക്തൃ വില സൂചികയിൽ (സിപിഐ) ശമ്പള പരിഷ്കരണങ്ങൾ കണക്കാക്കുന്നതിലൂടെ, പണപ്പെരുപ്പത്തിന്റെ കാലഘട്ടത്തിൽ സാമ്പത്തിക തലയെടുപ്പ് നൽകിക്കൊണ്ട്, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കൊപ്പം ജീവനക്കാരുടെ നഷ്ടപരിഹാരം വേഗത്തിലാക്കുമെന്ന് ഡിഎ ഉറപ്പുനൽകുന്നു.
വർഷത്തിൽ രണ്ടു തവണയാണ് കേന്ദ്രം ഡി എ കൂട്ടുന്നത്. ജനുവരിയിലെ ഡിഎ വർദ്ധനവ് സാധാരണയായി മാർച്ചിലെ ഹോളി സമയത്ത് പ്രഖ്യാപിക്കുകയും ജൂലൈയിലെ വർദ്ധനവ് എല്ലാ വർഷവും ഒക്ടോബറിലോ നവംബറിലോ ദീപാവലിയോട് അനുബന്ധിച്ച് പ്രഖ്യാപിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: